മോഹിച്ച്‌ നീട്ടി വളര്‍ത്തി; മുടിവെട്ടാത്തതിന് ശകാരിച്ച്‌ അച്ഛന്‍; 20 കാരന്‍ തൂങ്ങി മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

മോഹിച്ച്‌ നീട്ടി വളര്‍ത്തി; മുടിവെട്ടാത്തതിന് ശകാരിച്ച്‌ അച്ഛന്‍; 20 കാരന്‍ തൂങ്ങി മരിച്ചു

ചെന്നൈ: മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 20കാരനായ മകന്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച ചെന്നൈയിലാണ് സംഭവം.

കഴിഞ്ഞ ഒരു വര്‍ഷമായി നീട്ടിവളര്‍ത്തിയ മുടിവെട്ടാന്‍ യുവാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ മുടിവെട്ടാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത്. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയ അച്ഛന്‍ മുടിവെട്ടാത്തതിനെ തുടര്‍ന്ന് മകനുമായി വഴക്കിട്ടിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി മകനെ വിളിച്ചിട്ടും വരാതായപ്പോള്‍ കിടപ്പുമുറിയില്‍ നോക്കിയപ്പോള്‍ മകനെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.എന്നാല്‍ മൃതദേഹത്തിന് സമീപം ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog