പി.സി.രാമകൃഷ്ണന്‍ അന്തരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

പി.സി.രാമകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍ : സാംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറിയും മുന്‍ ഡി.സി.സി മെമ്ബറുമായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വാരത്തെ പി.സി രാമകൃഷ്ണന്‍ അന്തരിച്ചു.

കെ എസ് യു കണ്ണൂര്‍ താലൂക്ക് സെക്രട്ടറി ,യൂത്ത് കോണ്‍ഗ്രസ് എടക്കാട് ബ്ലോക്ക് പ്രസിഡണ്ട്, ചേലോറ കണ്‍സ്യൂമര്‍ സ്റ്റോര്‍ പ്രസിഡണ്ട് , ഫോക്ക്ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ , ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി, വാരം ശാസ്താംകോട്ട ശിവക്ഷേത്രം ദേവസ്വം സെക്രട്ടറി, ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: കെ കെ രജനി (സെക്രട്ടറി, ഇന്ദിരാഗാന്ധി വനിതാ സഹകരണ സംഘം . വാരം)മക്കള്‍ :ആദര്‍ശ് , ആദിത്ത് (വിദ്യാര്‍ത്ഥികള്‍ )അച്ഛന്‍ : പരേതനായ കുഞ്ഞിരാമന്‍ നമ്ബ്യാര്‍ അമ്മ: കമലാക്ഷിയമ്മ.പ രേതനോടുള്ള ആദര സൂചകമായിനാളെ ഉച്ചവരെ വാരത്ത് കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കാന്‍ യു ഡി.എഫ് തീരുമാനിച്ചു.രാവിലെ 10 മണി മുതല്‍ വാരം മുരളീമന്ദിരത്തില്‍ പൊതുദര്‍ശനം ഉണ്ടായിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog