ബാലസാഹിത്യകാരന്‍ വേങ്ങാട് മുകുന്ദന്‍ അന്തരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

ബാലസാഹിത്യകാരന്‍ വേങ്ങാട് മുകുന്ദന്‍ അന്തരിച്ചു

കണ്ണൂര്‍ : ബാലസാഹിത്യകാരനും സഹകാരിയും വേങ്ങാടിന്റെ സാംസ്കാരിക മുഖവുമായിരുന്ന വേങ്ങാട് കെ കെ നഗറിലെ ചിത്രയില്‍ വേങ്ങാട് മുകുന്ദന്‍ മാസ്റ്റര്‍ (75) നിര്യാതനായി.

വേങ്ങാട് തട്ടറക്കല്‍ വീട്ടില്‍ പൂവാടന്‍ കല്യാണിയുടെയും വലിയ വളപ്പില്‍ കുഞ്ഞിരാമന്റെയും മകനാണ്.വേങ്ങാട് എല്‍.പി.സ്കൂളില്‍ 21വര്‍ഷം അധ്യാപകനായും 13വര്‍ഷം പ്രധാനാധ്യാപകനായും ജോലി ചെയ്തു.

ഭാര്യ:എം.മാധവി(റിട്ട:അധ്യാപിക.സെന്‍ട്രല്‍ നരവൂര്‍ എല്‍.പി.സകൂള്‍.
കൂത്തുപറമ്ബ്.)മക്കള്‍:ഡോ. എം. പി. ഷനോജ് (അസി:പ്രെഫസര്‍, മലയാളം വകുപ്പു തലവന്‍,എസ്.എന്‍.കോളേജ്,കണ്ണൂര്‍.)
എം.പി.ഷാന(അധ്യാപിക,പ്രിന്‍സ്&പ്രിന്‍സസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍,കൂത്തുപറമ്ബ്.)മരുമക്കള്‍:നിലീന രാമചന്ദ്രന്‍(അധ്യാപിക,രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,മൊകേരി.)പി.കെ.സുരേന്ദ്രന്‍ ,പ്രിന്‍സിപ്പല്‍,ഗവ:ട്രെയിനിംഗ് സ്കൂള്‍,പയ്യാമ്ബലം, കണ്ണൂര്‍).സ്പെല്‍ ബുക്സ് കോഴിക്കോട് പ്രസിദ്ദീകരിച്ച വേങ്ങാടിന്റെ പുസ്തകം എന്ന കൃതിയുടെ രചയിതാവാണ്. വേങ്ങാട് ശ്രീകൂര്‍മ്ബക്കാവ് ദേവസ്വം സംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറി, വേങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍, സി പി ഐ ബ്രാഞ്ച് കമ്മിറ്റി അംഗം, യുവകല സാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.ശവ സംസ്കാരം കൂത്തുപറമ്ബ് വലിയ വെളിച്ചം ശ്മാശാനത്തില്‍ നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog