ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നമുക്കൊന്ന് പരിശോധിച്ചാലോ ?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അപകട സാധ്യത (റിസ്‌ക്) കുറഞ്ഞ ഏറ്റവും മികച്ച നിക്ഷേപമെന്ന നിലയില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയത ഏറെയുണ്ട്. ഇറപ്പുള്ള സ്ഥിര വരുമാനം പ്രതീക്ഷിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമല്ല, നഷ്ടസാധ്യതകളോ, അപകടസാധ്യതകളോ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്ന ഏതൊരു നിക്ഷേപകനും തിരഞ്ഞെടുക്കുന്നത് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളെയാണ്.

എന്നാല്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളില്‍ അമിതമായി ആശ്രയിക്കുന്നത് നല്ല നിക്ഷേപകന്റെ ശീലമല്ല. നമ്മുടെ ലക്ഷ്യങ്ങളെന്തൊക്കെയെന്നും നമ്മുടെ സമ്ബാദ്യം ഏതൊക്കെ രീതിയില്‍ അതില്‍ വിന്യസിക്കണമെന്നും നാം നേരത്തേ നിര്‍ണയിക്കേണ്ടതുണ്ട്. അതില്‍ നിന്നും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് എത്ര രൂപ വകയിരുത്തണമെന്നും കൃത്യമായി നിശ്ചയിക്കാം.ഉദാഹരണത്തിന് 15 വര്‍ഷം കഴിഞ്ഞുള്ള നിങ്ങളുടെ കുട്ടിയുടെ ഉപരിപഠനത്തിനായുള്ള അവശ്യം മുന്‍നിര്‍ത്തി നിങ്ങള്‍ ബാങ്കില്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. ഇത് നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള നിരക്കിലുള്ള വരുമാനം ലഭ്യമാക്കുമെന്ന് നമുക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. എന്തെന്നാല്‍ സ്ഥിര നിക്ഷേത്തിന്മേല്‍ ലഭിക്കുന്ന പോസ്റ്റ് ടാക്‌സ് റേറ്റ് വിലക്കയറ്റത്തിന് മേല്‍ നില്‍ക്കുന്ന നില്‍ക്കുന്ന ഒരു നിരക്കില്‍ നിങ്ങള്‍ക്ക് ആദായം നല്‍കില്ല. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം നിങ്ങളൊരു ഹോളിഡേ പദ്ധതിയ്ക്കായി നിക്ഷേപിക്കുന്നത് പോലെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ഒരു ബാങ്കിലെ സ്ഥിര നിക്ഷേപത്തിനായി തയ്യാറെടുക്കുമ്ബോള്‍ അവര്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും പരിശോധിക്കുകയും മറ്റ് ബാങ്കുകളുമായിതാരതമ്യം ചെയ്യുകയും വേണം.

വിവിധ കാലയളവുകളിലേക്ക് 1 കോടി രൂപ വരെ സ്ഥിര നിക്ഷേപം നടത്തിയാല്‍ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഏതൊക്കെയാണ് നമുക്ക് പരിശോധിക്കാം.


ഡെവല്പ്പ്‌മെന്റ് ക്രെഡിറ്റ് ബാങ്ക്
ഡെവല്പ്പ്‌മെന്റ് ക്രെഡിറ്റ് ബാങ്ക് (ഡിസിബി ബാങ്ക്) 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നത് 5.95 ശതമാനം പലിശ നിരക്കാണ്. 1 മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവിലേക്ക് 6.05 മുതല്‍ 6.70 ശതമാനം വരെയും പലിശ ലഭിക്കും. 2 മുതല്‍ 3 വര്‍ഷത്തെക്കാണ് നിക്ഷേപമെങ്കില്‍ 6.50 ശതമാനം പലിശ ലഭിക്കും. 3 മുതല്‍ 5 വര്‍ഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.75 ശതമാനവും 5 വര്‍ഷത്തിന് മേലേക്കാണ് സ്ഥിര നിക്ഷേപമെങ്കില്‍ 6.75 ശതമാനവുമാണ് പലിശ നിരക്ക് ലഭിക്കുക.യെസ് ബാങ്കില്‍ 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.50 മുതല്‍ 5.75 ശതമാനം വരെ പലിശ ലഭിക്കും. 1 മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയാണ് ലഭിക്കുക. 2 മുതല്‍ 3 വര്‍ഷം വരെ നിക്ഷേപിച്ചാല്‍ 6.50 ശതമാനം പലിശ ലഭിക്കും. മൂന്ന് മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.75 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷത്തിനും അതിന് മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 മുതല്‍ 6.50 ശതമാനം വരെയാണ് യെസ് ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha