രണ്ട് ഭവനവായ്പകളെടുത്തിട്ടുണ്ടോ? ഇരു വായ്പയ്ക്കും നികുതിയിളവ് ലഭിക്കുമോ? അറിയാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

രണ്ട് തവണ ഭവന വായ്പയെടുത്തിട്ടുണ്ട്. ഈ രണ്ട് വായ്പകളിന്മേലും എനിക്ക് നികുതിയിളവ് കിട്ടുമോ എന്ന് ചിലരുടെയെങ്കിലും മനസ്സിലുള്ള ചോദ്യമാണ്. ആ ചോദ്യത്തിനുത്തരമായ വിദഗ്ധര്‍ പറയുന്നതെന്തെന്ന് ഇവിടെ നമുക്ക് നോക്കാം.

ഇന്ത്യയില്‍ ഒരാള്‍ക്ക് എത്ര വീടുകള്‍ക്ക് ഉടമയാകാം എന്നതിന് പൊതു നിയമ പ്രകാരം പരിധികളോ പരിമിതികളോ ഇല്ല. അതുപോലത്തന്നെ ബാങ്കിങ് നിയമങ്ങള്‍ പ്രകാരം ഒരു വ്യക്തിക്ക് എത്ര വീടുകള്‍ക്ക് മേല്‍ ഭവനവായ്പ്പയ്ക്ക് അപേക്ഷിക്കാം എന്നതിനും പരിധിയില്ല. ഏറ്റവും കൗതുകകരമായ കാര്യമെന്തെന്ന് വച്ചാല്‍ രാജ്യത്തെ ആദായ നികുതി നിയമങ്ങള്‍ക്ക് കീഴില്‍ പോലും ഒരാള്‍ക്ക് നികുതിയിളവിനായി എത്ര വീടുകളുടെ ഭവനവായ്പകള്‍ പരിഗണിക്കുമെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.രണ്ട് വീടുകള്‍ മാത്രമാണ് സ്വയം താമസിക്കാനെന്ന വിധത്തില്‍ ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ സാധിക്കുക. അതില്‍ കൂടുതല്‍ ഓരോ വീടുകള്‍ക്കും ഉടമസ്ഥന്‍ നോഷണല്‍ ഇന്‍കം അഥവാ സാങ്കല്‍പ്പിക വരുമാനം വരവ് വയ്‌ക്കേണ്ടതാണ്. അതുപോലെത്തന്നെ മറ്റ് വരുമനത്തോടൊപ്പം നികുതി ദാതാവ് ഒരു വര്‍ഷം മുഖ്യ വീടിനായി നല്‍കേണ്ടുന്ന തുകയും 2 ലക്ഷം വരെയായി നിശ്ചയിച്ചിട്ടുണ്ട്.

അതിനാല്‍ നിങ്ങളാഗ്രഹിക്കുന്ന പോലെ എത്ര വീടുകള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് സ്വന്തമാക്കുവാനും നിങ്ങളുടെ വരുമാനത്തിനനുസരിച്ച്‌ എത്ര ഭവനവായ്പ്പകള്‍ എടുക്കുവാനും സാധിക്കും. എന്നിരുന്നാലും എല്ലാ വീടുകള്‍ക്കുമായുള്ള പലിശ ഇളവ് ഓരോ വര്‍ഷവും പരമാവധി 2 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 88C വകുപ്പ് പ്രകാരം ഭവന വായ്പ്പകളുടെ തിരിച്ചടവ് മറ്റ് അനുയോജ്യമായ വിഭാഗങ്ങളോടൊപ്പം ചേര്‍ത്ത് 1.50 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha