തിരുവല്ലം : എട്ടുകിലോ കഞ്ചാവുമായി മൊത്തവില്‍പ്പനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. മുട്ടട മുണ്ടക്കോണം സ്വദേശി മുഹമ്മദ് ഷാനവാസിനെ(34) ആണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.കഞ്ചാവ് കൈവശം വെച്ചതിന് തിരുവല്ലം മുട്ടയ്ക്കാടുള്ള വാടകവീട്ടില്‍ നിന്നാണ് തിരുവല്ലം എസ്.എച്ച്.ഒ. രാജീവിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.
അതെ സമയം പ്രതിക്കെതിരെ മണ്ണന്തല, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, അരുവിക്കര, കാട്ടാക്കട തുടങ്ങിയ പോലീസ് സ്റ്റേഷനകളില്‍ കേസുകള്‍ നിലവിലുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു