പ്രതിഷേധത്തീ: ഇരിക്കൂറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

പ്രതിഷേധത്തീ: ഇരിക്കൂറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഇരിക്കൂറില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍. കെ.സി. ജോസഫ് ദീര്‍ഘകാലം പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഹൈക്കമാന്‍ഡിന്റെ താത്പര്യപ്രകാരമാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി ഗ്രൂപ്പ് സമവാക്യങ്ങള്‍ പോലും കണക്കിലെടുക്കാതെയുള്ള തീരുമാനമെന്നാണ് പരാതിയുയരുന്നത്. കടുത്ത പ്രതിഷേധമാണ് ഈ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരുന്നത്. നിരവധി നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവച്ചതും നേതൃത്വത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്സജീവ് ജോസഫിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച സോണി സെബാസ്റ്റ്യനാകും നറുക്ക് വീഴുക. പ്രഖ്യാപിക്കാനുള്ള ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനൊപ്പം ഇക്കാര്യത്തിലും തീരുമാനമാകും. സജീവ് ജോസഫിനെ പിന്നീട് കണ്ണൂര്‍ ഡി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന ഫോര്‍മുലയാണ് നേതൃത്വം ആലോചിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog