വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ്‌: പോളിങ്‌ ഏപ്രില്‍ അവസാന വാരത്തിലാക്കണമെന്ന്‌ നാഷണലിസ്‌റ്റ് കേരള കോണ്‍ഗ്രസ്‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ്‌: പോളിങ്‌ ഏപ്രില്‍ അവസാന വാരത്തിലാക്കണമെന്ന്‌ നാഷണലിസ്‌റ്റ് കേരള കോണ്‍ഗ്രസ്‌

സംസ്‌ഥാനത്തെ 65 മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ 2.17 ലക്ഷം വ്യാജ വോട്ടറന്മാരെ കണ്ടെത്തിയ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്‌ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കിയതിന്‌ ശേഷം മാത്രമേ പോളിങ്‌ നടത്താവൂ എന്ന്‌ നാഷണലിസ്‌റ്റ് കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ കത്തില്‍ ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത്‌ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌, മുന്നണികള്‍ തമ്മിലുള്ള വോട്ട്‌ വ്യത്യാസം വളരെ നേരിയതാണ്‌ ഒരോ വോട്ടും വളരെ നിര്‍ണ്ണായകമാണ്‌ പട്ടികയിലെ ക്രമക്കേട്‌ പരിഹരിച്ചില്ലെങ്കില്‍ തോറ്റ സ്‌ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ നിയമ പോരാട്ടത്തിന്‌ കോടതിയെ സമീപിക്കും അത്‌ സംസ്‌ഥാനത്ത്‌ ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്‌ടിക്കും കുരുവിള മാത്യൂസ്‌ തുടര്‍ന്ന്‌ ചൂണ്ടിക്കാട്ടി.വ്യാജ വോട്ടര്‍ന്മാരെ പൂര്‍ണ്ണമായും വോട്ടര്‍ പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്യണം ബയോമെട്രിക്ക്‌ സംവിധാനത്തിലൂടെ മാത്രമേ വോട്ട്‌ ചെയ്യുന്നതിന്‌ അനുവദിക്കാവൂ ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം ഇതിന്‌ മൂന്ന്‌ ആഴ്‌ച എങ്കിലും സമയം അനുവദിക്കണം, പോളിഗ്‌ തിയതി ഏപ്രില്‍ 6 എന്നത്‌ ഏപ്രില്‍ അവസാന വാരത്തിലേക്ക്‌ മാറ്റിവയ്‌ക്കണം, വോട്ടെണ്ണല്‍ തിയതി മുന്‍ നിശ്‌ചയപ്രകാരം മെയ്‌ 2ന്‌ തന്നെ നടത്തുകയും ചെയ്യാം നാഷണലിസ്‌റ്റ് കേരള കോണ്‍ഗ്രസ്‌ നിര്‍ദ്ദേശിച്ചു. അനുകൂലമായ തീരുമാനം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ എടുത്തില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും കുരുവിള മാത്യൂസ്‌ തുടര്‍ന്ന്‌ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog