തെരഞ്ഞടുപ്പ്‌: നിരീക്ഷകന്‍ ആവശ്യപ്പെട്ടാല്‍ ചെലവ്‌ കണക്ക്‌ ഹാജരാക്കണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

തെരഞ്ഞടുപ്പ്‌: നിരീക്ഷകന്‍ ആവശ്യപ്പെട്ടാല്‍ ചെലവ്‌ കണക്ക്‌ ഹാജരാക്കണം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികള്‍ ചെലവ്‌ കണക്ക്‌ ചെലവ്‌ നിരീക്ഷകന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാക്കണമെന്നും അതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതു മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്‌ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ടി വി സുഭാഷ്‌ അറിയിച്ചു.
സ്‌ഥാനാര്‍ഥികളുടെ ദൈനംദിന കണക്കുകള്‍ പരിശോധിക്കുന്നതിനും തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ സംബന്ധിച്ച്‌ വിലയിരുത്തുന്നതിനും ചെലവ്‌ നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്‌. സ്‌ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ ചെലവ്‌ നിരീക്ഷകന്‍ പരിശോധന നടത്തും. ചെലവ്‌് നിരീക്ഷകന്‍ ആവശ്യപ്പെടുമ്ബോള്‍ അതുവരെയുള്ളള കണക്കുകള്‍ സ്‌ഥാനാര്‍ഥിയോ ഏജന്റോ ഹാജരാക്കണം.
തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുന്നതിന്‌ മുമ്ബ്‌ ഏതു തീയതിയിലും ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥന്‍, കമ്മീഷന്‍ നിയമിക്കുന്ന തെരഞ്ഞെടുപ്പ്‌ നിരീക്ഷകന്‍ എന്നിവര്‍ക്ക്‌ കണക്കുകള്‍ പരിശോധിക്കാവുന്നതും പരിശോധിച്ച കാര്യം കണക്കു സൂക്ഷിക്കുന്ന ഫോറത്തില്‍ തന്നെ രേഖപ്പെടുത്താവുന്നതുമാണ്‌. അതിനുവേണ്ടി സ്‌ഥാനാര്‍ഥിയോ ഏജന്റോ കണക്കുകള്‍ ഹാജരാക്കേണ്ടതുമാണ്‌.
തുക ഒടുക്കിയ തീയതിയനുസരിച്ച്‌ വൗച്ചര്‍ അടുക്കുകയും ക്രമ നമ്ബര്‍ ഇടുകയും ചെയ്ണംയ. നോട്ടീസ്‌, ചുവര്‍ പരസ്യം, കമാനങ്ങള്‍, ബാനറുകള്‍ തുടങ്ങിയവയുടെ മൊത്തം എണ്ണവും കാണിച്ചിരിക്കണം. നിശ്‌ചിത ഫോറത്തില്‍ വേണം കണക്കുകള്‍ എഴുതി സൂക്ഷിക്കാന്‍. ഫോറം വരണാധികാരിയില്‍ നിന്നും ലഭിക്കും.
തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 30 ദിവത്തിനകം കണക്ക്‌ സമര്‍പ്പിച്ചിരിക്കണം. കണക്കിനോടൊപ്പം രസീത്‌, വൗച്ചര്‍, ബില്ല്‌ തുടങ്ങിയവയുടെ പകര്‍പ്പ്‌ നല്‍കണം. ഒറിജിനല്‍ ബില്ലുകള്‍ സ്‌ഥാനാര്‍ഥി തന്നെ സൂക്ഷിക്കണം. ആവശ്യപ്പെടുന്ന മുറയ്‌ക്ക് അവ ഹാജരാക്കേണ്ടതാണ്‌.
ഒരു സ്‌ഥാനാര്‍ഥിക്കുവേണ്ടി സ്‌ഥാനാര്‍ഥിയുടെ ഗുണകാംക്ഷികളോ, രാഷ്ര്‌ടീയ പാര്‍ട്ടികളോ ചെലവാക്കുന്ന തുക സംബന്ധിച്ച്‌ ഏത്‌ കാര്യത്തിന്‌ ആര്‌ ചെലവാക്കിയെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ രേഖാമൂലം ഉടനെ തന്നെ വരണാധികാരിയെ അറിയിച്ചിരിക്കണം. ചെലവുചെയ്‌ത ആളോ പാര്‍ട്ടിയോ ചെലവു ചെയ്‌ത തുക സംബന്ധിച്ച്‌ എന്തിനുവേണ്ടി എന്നു ചെലവാക്കിയെന്നത്‌ സംബന്ധിച്ചും വിശദമായ വിവരങ്ങള്‍ സ്‌ഥാനാര്‍ഥി സൂക്ഷിച്ചു വെക്കേണ്ടതാണ്‌.
തര്‍ക്കമുണ്ടായാല്‍ അവ ആവശ്യപ്പെടുന്ന അധികാരി മുമ്ബാകെ ഹാജരാക്കുകയും വേണം. അല്ലാത്തപക്ഷം ആ ചെലവുകള്‍ സ്‌ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കുന്നതാണ്‌. നിയമവിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച്‌ ലഭിക്കുന്ന എല്ലാ പരാതികളും ചെലവ്‌ നിരീക്ഷകന്‍ അന്വേഷിക്കും. കൃത്യമായി കണക്ക്‌ ഹാജരാക്കാതിരിക്കുകയോ തെറ്റായ കണക്ക്‌ നല്‍കുകയോ ചെയ്‌താല്‍ സ്‌ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അധികാരമുണ്ട്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog