രാജ്യസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെര. കമ്മീഷന്‍ ഹൈക്കോടതിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 29 March 2021

രാജ്യസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെര. കമ്മീഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തിലെ ഒഴിവുകളുള്ള മൂന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. നിയമപരമായ സമയക്രമം പാലിച്ച്‌ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയുമാണ് ഹര്‍ജികള്‍ നല്‍കിയത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog