എസ് എന്‍ കോളേജില്‍ വോട്ടഭ്യര്‍ഥിച്ച്‌ സതീശന്‍ പാച്ചേനി: യുവതലമുറക്ക് ടാലന്റ് സെന്റര്‍ സ്ഥാപിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

എസ് എന്‍ കോളേജില്‍ വോട്ടഭ്യര്‍ഥിച്ച്‌ സതീശന്‍ പാച്ചേനി: യുവതലമുറക്ക് ടാലന്റ് സെന്റര്‍ സ്ഥാപിക്കും

കണ്ണൂര്‍: വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കഴിവുകള്‍ പരിപോഷിപ്പിക്കാനും പുറംലോകത്തേക്ക് എത്തിക്കാനും കണ്ണൂരില്‍ ടാലന്റ് സെന്റര്‍ സ്ഥാപിക്കുമെന്ന് യു.ഡി.എഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി പറഞ്ഞു.

താന്‍ പ്രീ ഡിഗ്രി പഠിച്ച കോളജയായ തോട്ടട എസ്.എന്‍ കോളജിലെത്തി വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് സതീശന്‍ പാച്ചേനി ഇതു പറഞ്ഞത്. യുവതലമുറയുടെ കഴിവുകള്‍ ലോകത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച്‌ പരിപോഷിപ്പിച്ചെടുക്കാന്‍ ടാലന്റ് സെന്ററുകൊണ്ട് കഴിയുമെന്നും പാച്ചേനി വ്യക്തമാക്കി.

എടക്കാട് മേഖലയിലായിരുന്നു ഇന്നു പര്യടനം. എസ്.എന്‍ കോളജിനു പുറമേ ഐ.ടി.ഐ തോട്ടട, തോട്ടട പോളിടെക്‌നിക് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളേയും നേരിട്ട് കണ്ടെത്തി വോട്ടഭ്യര്‍ഥിച്ചു.ഓരോ കോളജിലും വിദ്യാര്‍ഥികള്‍ മുദ്രാവാക്യമുയര്‍ത്തിയാണ് മുന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെ വരവേറ്റത്. കെ.വി രവീന്ദ്രന്‍, സുരേശന്‍ മണ്ടേന്‍, പി.വി കൃഷ്ണകുമാര്‍, ബിജോയ് തയ്യില്‍, കെ. രജീവന്‍, റിബിന്‍, മൃദുല, സരസന്‍ തുടങ്ങിയവര്‍ പാച്ചേനിയോടൊപ്പം ഉണ്ടായിരുന്നു.

കൂടാതെ സമാജവാദി കോളനി, വട്ടക്കുളം എന്‍ക്ലേവ്, തോട്ടട ബസാര്‍, ടെന്നീസ് മോര്‍ട്ടന്‍, നടാല്‍ ബസാര്‍, കടലായി എന്നിവിടങ്ങളിലും പര്യടനം നടത്തി. വൈകിട്ട് അഞ്ചിന് തോട്ടട ഇ.എസ്.ഐ സമീപത്ത് കുടുംബ യോഗത്തിലും 6.30ന് മുസ് ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കണ്ണൂര്‍സിറ്റിയിലേക്ക് നയിക്കുന്ന റോഡ്‌ഷോയിലും പങ്കെടുക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog