നിര്‍മ്മാണ കമ്ബനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന, രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെന്നൈ : ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍. ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്ബനിയായ രാജ്കമല്‍ ഫ്രണ്ടേഴ്സിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. കമലിന്‍റെ വിശ്വസ്ഥനായ ചന്ദ്രശേഖറാണ് നിര്‍മ്മാണ കമ്ബനിയുടെ ഡയറക്ടര്‍. ചന്ദ്രശേഖറിന്‍റെ തിരുപ്പൂരിലെ അനിതാ എക്സപോര്‍ട്ട്സ് എന്ന് സ്ഥാപനത്തിലും റെയ്ഡ് നടത്തി. മുഴുവന്‍ പരിശോധനയും പൂര്‍ത്തിയായതിന് ശേഷം പ്രതികരിക്കാമെന്ന് കമല്‍ വ്യക്തമാക്കി.

ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്. ധാരാപുരത്ത് ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും അനധികൃതമായൊന്നും കണ്ടെത്തിയില്ല.പ്രതികാര നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച്‌ നിന്ന് പ്രതിരോധിക്കണമെന്ന രാഷ്ട്രീയ സന്ദേശം കൂടി നല്‍കിയാണ് ഡിഎംകെ പ്രചാരണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha