തിരുവനന്തപുരം: ചിറയന്‍കീഴില്‍ നിയന്ത്രണംവിട്ട കാര്‍ നദിയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു. പുളിമൂട്ട് കടവ് സ്വദേശികളായ ജ്യോതിദേവ് (55), മധു (58) എന്നിവരാണ് മരിച്ചത്. രാവിലെ ആറോടെ പുളിമൂട്ട് കടവ്- കരുന്ത്വാ കടവ് റോഡിലായിരുന്നു അപകടം.
റോഡിന്റെ ഒരു വശം തകര്‍ന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഏറെ നേരം ശ്രമിച്ചാണ് ജ്യോതിദേവിനെയും മധുവിനെയും കരയ്ക്കെത്തിച്ചത്. ഇരുവരേയും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണാന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്ബോഴായിരുന്നു അപകടം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു