മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് രാ​ജി വ​ച്ചേ​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മും​ബൈ: മു​ന്‍ മും​ബൈ പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​രം​ബീ​ര്‍ സിം​ഗ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് അ​യ​ച്ച ക​ത്ത് വി​വാ​ദ​മാ​യ സം​ഭ​വ​ത്തില്‍ മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് രാ​ജി വ​ച്ചേ​ക്കും. ​ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റും ജ​യ​ന്ത് പാ​ട്ടീ​ലും ഇ​ന്ന് എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​നെ കാ​ണും.മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യും ശ​ര​ദ് പ​വാ​റും ഇ​ന്ന് വൈ​കു​ന്നേ​രം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടാ​തെ, പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​യും അ​നി​ല്‍ ദേ​ശ്മു​ഖി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​ക്ക് മു​ന്‍​പി​ല്‍ സ്‌​ഫോ​ട​ക വ​സ്തു നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രം​ബീ​ര്‍ സിം​ഗി​നെ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് പ​രം​ബീ​ര്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കേ​സി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ക്രൈം​ബ്രാ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ച്ചി​ന്‍ വാ​സ​യെ ഉ​പ​യോ​ഗി​ച്ച്‌ മും​ബൈ​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ബാ​റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി എ​ല്ലാ മാ​സ​വും 100 കോ​ടി രൂ​പ കൈ​ക്ക​ലാ​ക്കാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചു​വെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha