ജീവനക്കാര്‍ ബള്‍ബ് വിതരണത്തില്‍; ഉപഭോക്താക്കള്‍ 'ഇരുട്ടില്‍'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ടാ​ഞ്ചേ​രി: കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര്‍ ഫി​ല​മെന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്‍.​ഇ.​ഡി ബ​ള്‍​ബ് വി​ത​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​തോ​ടെ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ദു​രി​ത​ത്തി​ല്‍. മ​ട്ടാ​ഞ്ചേ​രി ഡി​വി​ഷ​നി​ലാ​ണ് ലൈ​ന്‍​മാ​ന്മാ​രും വ​ര്‍​ക്ക​ര്‍​മാ​രും വീ​ടു​വീ​ടാ​ന്ത​രം ക​യ​റി ബ​ള്‍​ബ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം പു​തി​യ ക​ണ​ക്​​ഷ​ന്‍ ന​ല്‍​ക​ലും മീ​റ്റ​ര്‍ മാ​റ്റ​ലും അ​ട​ക്കം അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ടു​ക​യാ​ണ്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ബ​ള്‍​ബി​നാ​യി ഡി​വി​ഷ​ന് കീ​ഴി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.​ന്നാ​ല്‍, വീ​ടു​ക​ളി​ല്‍ വി​ത​ര​ണ​ത്തി​ന് എ​ത്തു​മ്ബോ​ള്‍ ഭൂ​രി​ഭാ​ഗം പേ​രും ബ​ള്‍​ബ് വാ​ങ്ങാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യാ​ണ്. ത​ങ്ങ​ള്‍ അ​റി​യാ​തെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ര​ജി​സ്്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ ര​ജി​സ്്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യു​ണ്ട്.

വ​ള​രെ​ക്കു​റ​ച്ച്‌ വീ​ടു​ക​ളി​ല്‍ മാ​ത്ര​മേ ഇ​തു​വ​രെ ബ​ള്‍​ബ് വി​ത​ര​ണം ന​ട​ത്താ​നാ​യി​ട്ടു​ള്ളൂ. മ​റ്റെ​ല്ലാ ജോ​ലി​ക​ളും നി​ര്‍​ത്തി​വെ​ച്ച്‌ ഈ​മാ​സം 31വ​രെ ബ​ള്‍​ബ് വി​ത​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ ബ​ള്‍​ബ് എ​ത്തി​ക്കു​ക​യും അ​ത് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത് ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ലും അ​മ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha