കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മോഹന്‍ലാല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ കോവിഡ്-19 വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനെടുത്തത്.

കോവിഡ് വാക്സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ നടക്കുന്ന രണ്ടാം ഘട്ടം വാക്‌സിനേഷനില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് കുത്തിവെയ്പ്പ് നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ കോവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് കുത്തിവെയ്പ് നല്‍കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha