ഇരിട്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധന്, സെക്രട്ടറി പി.സി.വര്‍ഗീസ് എന്നിവര്‍ക്ക് സ്വീകരണം നല്കി. ഇരിട്ടിയില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.ജെ.ജോസഫ് നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന് തില്ലങ്കേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, ഇരിട്ടി എംജി കോളജ് ചെയര്മാന് സി.വി.ജോസഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി, കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം എം.ജി.ജോസഫ്, വി.വി.ചാത്തുക്കുട്ടി നമ്ബ്യാര്‍, പി.വി.അന്നമ്മ, ഫിലോമിന കക്കാട്ടില്‍, സെക്രട്ടറി സി.വി.കുഞ്ഞനന്തന്, കെ.മോഹനന്, എം.പി.സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു