സിവില്‍ സര്‍വീസ്‌ തസ്‌തികകള്‍ 
വീണ്ടും വെട്ടിക്കുറച്ചു ; ഇക്കൊല്ലം 712 തസ്‌തിക മാത്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി
സിവില്‍ സര്‍വീസ് തസ്തികകള്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. കഴിഞ്ഞയാഴ്ച ഇറങ്ങിയ യുപിഎസ്സി വിജ്ഞാപനപ്രകാരം ഇക്കൊല്ലം 712 തസ്തിക മാത്രമായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 10 ശതമാനം കുറവാണിത്. 2014നുശേഷം സിവില്‍ സര്‍വീസ് തസ്തികകളില്‍ 50 ശതമാനത്തോളം വെട്ടിക്കുറച്ചു. 1,364 തസ്തികയാണ് 2014ല്‍ വിജ്ഞാപനംചെയ്തത്.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്ത് ക്ഷാമം നേരിടുമ്ബോഴാണ് ഈ വെട്ടിക്കുറയ്ക്കല്‍. അതേസമയം, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രം പ്രവര്‍ത്തിച്ചുവന്ന ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യമേഖലയില്‍നിന്ന് കരാര്‍ നിയമനത്തിന് നടപടി ആരംഭിച്ചിട്ടുണ്ട്.യുപിഎസ്സി നടത്തുന്ന ഇതര നിയമനപരീക്ഷകള്‍വഴി റിക്രൂട്ട് ചെയ്യുന്നവരിലും വന്‍തോതില്‍ കുറവ് വന്നു. 2016–-17ല്‍ യുപിഎസ്സി മൊത്തത്തില്‍ 6,103 പേരെയാണ് റിക്രൂട്ട് ചെയ്തതെങ്കില്‍ 2019–-20ല്‍ ഇത് 4,399 ആക്കി കുറച്ചുവെന്ന് ലോക്സഭയില്‍ മറുപടിനല്‍കി. 30 ശതമാനത്തോളമാണ് വെട്ടിക്കുറവ്. എന്‍ജിനിയറിങ് സര്‍വീസ്, കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസ്, കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സസ് തുടങ്ങിയവയാണ് യുപിഎസ്സി വഴി നിയമനം നടക്കുന്ന ഇതര സര്‍വീസുകള്‍

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha