ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് നടന്‍ കൃഷ്ണകുമാര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നടന്‍ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട രണ്ട് സിനിമ അവസരത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് താരം. ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല എന്നാ ണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ല. മകളെ ഒഴിവാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു നടന്‍ കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണ മായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha