വില വീണ്ടും കുതിച്ച്‌​ ബി​റ്റ്​കോയിന്‍; മൂല്യം 59,755 ഡോളര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

വില വീണ്ടും കുതിച്ച്‌​ ബി​റ്റ്​കോയിന്‍; മൂല്യം 59,755 ഡോളര്‍

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ ക്രിപ്​റ്റോകറന്‍സിയായ ബിറ്റ്​കോയിന്‍ മൂല്യം വീണ്ടും റെക്കോഡുകള്‍ തിരുത്തി മുന്നോട്ട്​. ശനിയാഴ്ച ബിറ്റ്​കോയിന്‍ മൂല്യം 59,755 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21ന്​ തൊട്ട 58,354.14 ഡോളര്‍ എന്ന മൂല്യത്തെക്കാള്‍ രണ്ടു ശതമാനമാണ്​ കൂതിച്ചത്​. ബി.എന്‍.വൈ മെലണ്‍, ബ്ലാക്​റോക്​, മാസ്റ്റര്‍കാര്‍ഡ്​ തുടങ്ങിയ മുന്‍നിര കമ്ബനികള്‍ ക്രിപ്​റ്റോകറന്‍സികള്‍ക്ക്​ അനുകൂല നിലപാട്​ സ്വീകരിച്ചതാണ്​ പുതിയതായി കുതിപ്പിനിടയാക്കിയത്​. ടെസ്​ല ഉള്‍പെടെ കമ്ബനികള്‍ ബി​റ്റ്​കോയിനില്‍ നിക്ഷേപവും നടത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ബിറ്റ്​കോയിന്‍ മൂല്യമിടിഞ്ഞിരുന്നു. വെള്ളിയാഴ്ച മാത്രം 4.4 ശതമാനമാണ്​ ഇടിഞ്ഞിരുന്നത്​. ഇവയെല്ലാം തിരിച്ചുപിടിച്ചാണ്​ വില ഉയര്‍ന്നത്​.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog