ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍; 'ഹൃദയ'ത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ കല്യാണി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍; 'ഹൃദയ'ത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ കല്യാണി

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഹൃദയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കിടുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തില്‍ തന്റെ ഭാഗങ്ങള്‍ തീര്‍ന്നെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കല്യാണി കുറിച്ചു.

''ഇന്നലെ 'ഹൃദയ'ത്തിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് തീര്‍ന്നു. നിരവധിയാളുകള്‍ക്ക് അറിയില്ല, ഞാനെന്തുകൊണ്ടാണ് സിനിമയുടെ ഭാഗമാവാന്‍ ആഗ്രഹിച്ചതെന്ന്, തീര്‍ച്ചയായും സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളില്‍ അച്ഛനെ സന്ദര്‍ശിക്കാനുള്ളതായിരുന്നുസന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവര്‍ ഏറ്റവും സന്തുഷ്ടരായ മനുഷ്യരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നില്‍ രൂപപ്പെട്ടത്. വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാന്‍ ആഗ്രഹിച്ചു.

കഴിഞ്ഞ രണ്ടുമാസം, അച്ച എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകള്‍ക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണിത്. സെറ്റിലെ ഓരോരുത്തരെയും ഞാന്‍ മിസ് ചെയ്യും,'' എന്നാണ് കല്യാണി കുറിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog