20,61,041 വോ​ട്ട​ര്‍​മാ​ര്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

20,61,041 വോ​ട്ട​ര്‍​മാ​ര്‍

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 2021 ജ​നു​വ​രി 20ന് ​ശേ​ഷം പു​തു​താ​യി പേ​ര് ചേ​ര്‍​ത്ത​ത് 49793 വോ​ട്ട​ര്‍​മാ​ര്‍. ഇ​വ​രി​ല്‍ 24919 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 24870 പേ​ര്‍ സ്ത്രീ​ക​ളും നാ​ലു പേ​ര്‍ ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ്. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ പു​തു​താ​യി വോ​ട്ട് ചേ​ര്‍​ത്ത​ത് 5857. ഏ​റ്റ​വും കു​റ​വ് പേ​ര്‍ പു​തു​താ​യി വോ​ട്ട് ചേ​ര്‍​ത്ത​ത് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് 2763 പേ​ര്‍. ക​ല്ല്യാ​ശേ​രി 3536, ത​ളി​പ്പ​റ​മ്ബ് 5058, ഇ​രി​ക്കൂ​ര്‍ 4567, ക​ണ്ണൂ​ര്‍ 5126, ധ​ര്‍​മ​ടം 4576, ത​ല​ശേ​രി 4274, കൂ​ത്തു​പ​റ​മ്ബ് 5841, മ​ട്ട​ന്നൂ​ര്‍ 3460, പേ​രാ​വൂ​ര്‍ 4735 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പു​തു​താ​യി പേ​ര് ചേ​ര്‍​ത്ത വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണംഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ എ​ന്‍​ആ​ര്‍​ഐ വോ​ട്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം 20,61041 ആ​യി. ഇ​വ​രി​ല്‍ 1088355 സ്ത്രീ​ക​ളും 972672 പു​രു​ഷ​ന്‍​മാ​രും 14 ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ്. ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​ത് ത​ളി​പ്പ​റ​മ്ബ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. 213096 വോ​ട്ട​ര്‍​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.
വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​മാ​ണ് പി​റ​കി​ല്‍-1 73961. ജി​ല്ല​യി​ല്‍ 13674 പു​രു​ഷ​ന്‍​മാ​രും 583 സ്ത്രീ​ക​ളും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ഒ​രാ​ളും ഉ​ള്‍​പ്പെ​ടെ 14258 എ​ന്‍​ആ​ര്‍​ഐ വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​വ​ര്‍​ക്കു പു​റ​മെ, 6730 പു​രു​ഷ​ന്‍​മാ​രും 256 സ്ത്രീ​ക​ളു​മാ​യി 6986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രും ജി​ല്ല​യി​ലു​ണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog