പ്രവൃത്തിദിവസങ്ങളിൽ പകൽസമയത്ത് ജയിൽ വച്ച് ചോദ്യംചെയ്യൽ നടത്തുന്നതിന്എറണാകുളം സിജെഎം കോടതിയാണ് സിബിഐ അന്വേഷണസംഘത്തിന് അനുമതി നൽകിയത്. കേസിലെ മുഖ്യപ്രതിയായി കരുതുന്ന എ. പീതാംബരൻ (54), സി.ജെ. സജി(51), കെ.എം. സുരേഷ് (27), കെ. അനിൽകുമാർ (33), എ. അശ്വിൻ (20), ആർ. ശ്രീരാഗ് (22), ജി. ഗിജിൻ (26), എ. മുരളി(36), ടി. രഞ്ജിത്(24), പ്രദീപൻ (38), എ. സുബീഷ്(29) എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
ഇരട്ടക്കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട് ജാമ്യത്തിൽ കഴിയുന്ന സിപിഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, രാവണേശ്വരം ആലക്കോട് സ്വദേശി മണി എന്നിവരെ സിബിഐ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു