കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 84 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പി​ണ​റാ​യി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം, ക​ണ്ണൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള പൗ​ര​ന്‍​മാ​ര്‍ 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ വി​ത​ര​ണം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.സ​ര്‍​ക്കാ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ 22 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കാ​യ 250 രൂ​പ ന​ല്‍​ക​ണം. കോ​വി​ന്‍ വെ​ബ്‌​സൈ​റ്റോ ആ​രോ​ഗ്യ സേ​തു ആ​പ്പോ വ​ഴി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാം. www.cowin. gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച്‌ ര​ജി​സ്റ്റ​ര്‍ യു​വ​ര്‍ സെ​ല്‍​ഫ് എ​ന്ന ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​ണം. തു​റ​ന്നു വ​രു​ന്ന വി​ന്‍​ഡോ​യി​ല്‍ മൊ​ബൈ​ല്‍ ന​മ്ബ​ര്‍ ന​ല്‍​കി ഗെ​റ്റ് ഓ​ടി​പി എ​ന്ന ഓ​പ്ഷ​ന്‍ ക്ലി​ക് ചെ​യ്യു​ക. മൊ​ബൈ​ലി​ല്‍ വ​രു​ന്ന ഓ​ടി​പി ന​ല്‍​കു​ക. ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യി​ലെ ന​മ്ബ​റും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ന​ല്‍​കി​യാ​ല്‍ ര​ജി​സ്റ്റേ​ര്‍​ഡ് എ​ന്ന സ​ന്ദേ​ശം ല​ഭി​ക്കും. തു​ട​ര്‍​ന്ന് ല​ഭ്യ​മാ​കു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ​ത് തെ​ര​ഞ്ഞെ​ടു​ക്കു​ക.ഒ​രു മൊ​ബൈ​ല്‍ ന​മ്ബ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം.
ര​ണ്ടാ​ം ഡോ​സ് വിതരണം
ക​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്‌​സി​ന്‍ ആ​ദ്യ ഡോ​സാ​യി കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്നും നാ​ളെ​യും 22 നും ​വി​വി​ധ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് ഹൈ​സ്കൂ​ള്‍, കൂ​ത്തു​പ​റ​മ്ബ് ബി​ഇ​എം​പി സ്‌​കൂ​ള്‍, അ​ഴീ​ക്കോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​ളെ മ​ങ്ങാ​ട്ടു​പ​റ​മ്ബ കെ​എ​പി ക്യാ​മ്ബി​ലും (ക്യാ​മ്ബി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്രം) വാ​ക്സി​നേ​ഷ​ന്‍ ന​ട​ക്കും. 22 ന് ​ഇ​രി​ട്ടി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍
ക​ണ്ണൂ​ര്‍: അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍ പ​യ്യ​ന്നൂ​ര്‍, സ​ബാ ഹോ​സ്പി​റ്റ​ല്‍ പ​യ്യ​ന്നു​ര്‍, സ​ഹ​ക​ര​ണാ​ശു​പ​ത്രി ത​ല​ശ്ശേ​രി, ശ്രീ​ച​ന്ദ് ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, ആ​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​ര്‍, ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, സ​ഹ​ക​ര​ണാ​ശു​പ​ത്രി പ​യ്യ​ന്നൂ​ര്‍, അ​ശോ​ക ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, അ​മ​ല ഹോ​സ്പി​റ്റ​ല്‍ ഇ​രി​ട്ടി, രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി ശ്രീ​ക​ണ്ഠ​പു​രം, ടെ​ലി മെ​ഡി​ക്ക​ല്‍​സെ​ന്‍റ​ര്‍ ത​ല​ശേ​രി, ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍ ത​ല​ശ​രി, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൌ​ണ്ടേ​ഷ​ന്‍, കൊ​യി​ലി ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍, ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഞ്ച​ര​ക്ക​ണ്ടി, മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ത​ല​ശേ​രി, ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, കിം​സ്റ്റ് ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ല്‍ കൂ​ത്തു​പ​റ​മ്ബ്, അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​സി​ല്‍ പേ​രാ​വൂ​ര്‍, ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​സി​ല്‍ പ​ഴ​യ​ങ്ങാ​ടി.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്ബോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡോ, അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ക​രു​ത​ണം. 45 നും 59 ​നും ഇ​ട​യി​ലു​ള്ള​വ​ര്‍ ഒ​രു ര​ജി​സ്റ്റേ​ര്‍​ഡ് മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
161 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 161 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 134 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ എ​ട്ട് പേ​ര്‍​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ 10 പേ​ര്‍​ക്കും ഒ​മ്ബ​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 56342 ആ​യി. 1742 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 13 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ 11506 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ല്‍ 11258 പേ​ര്‍ വീ​ടു​ക​ളി​ലും 248 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 645681 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 645266 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 415 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ 260 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ട ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 53764 ആ​യി. 304 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ബാ​ക്കി 1755 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha