ആറളം ഫാമിൽ തീ പിടുത്തം : ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 February 2021

ആറളം ഫാമിൽ തീ പിടുത്തം : ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു


ഇരിട്ടി: ആറളം ഫാമിൽ തീ പിടുത്തം ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം ആറളം ഫാം നാലാം ബ്ലോക്കിൽ കശുമാവിൻ തോട്ടത്തിലാണ് വൻ തീ പിടുത്തം ഉണ്ടായത്.  തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് കൂടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളെ തുരത്തിയിരുന്നത് പടക്കം കത്തിച്ചെറിഞ്ഞും കൂകി വിളിച്ചും വലിയ ശബ്ദമുണ്ടാക്കിയുമാണ്  ആനകളെ തുരത്തിയിരുന്നത്. പടക്കത്തിൽ നിന്ന് തെറിച്ച് വീണ തീപ്പൊരിയാവാം തീപിടുത്തത്തിന് കാരണമെന്ന് ഫാം അധികൃതർ പറയുമ്പോൾ അത് നിക്ഷേധിക്കുകയാണ് ഫോറസ്റ്റ്  അധികൃതർ ആനയേ ഓടിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷിച്ചപ്പോളാണ് തീപടരുന്നത് കണ്ടെത് എന്നാണ് ഫോറസ്റ്റ്കാർ പറയുന്നത് എന്തായാലും ഫോറസ്റ്റ് വാച്ചർമാരും ഉദ്യോഗസ്ഥരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കി അണച്ച് നട്ടുച്ച നേരവും സാമാന്യം നല്ല നിലയിലുള്ള കാറ്റും തീപടരാനും ഒരു പ്രദേശമാകെ കത്തിയമരാനും കാരണമായി. തീ പടരുന്നത് കണ്ട് ആറളം ഫാം തൊഴിലാളികളും സംഭവ സ്ഥലത്ത് ഓടിയെത്തി തീയണക്കാൻ സഹായിച്ചു.    No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog