അസൗകര്യങ്ങളിൽ കുരുങ്ങി മാടായി കെഎസ്ഇബി ഓഫിസ്... - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 February 2021

അസൗകര്യങ്ങളിൽ കുരുങ്ങി മാടായി കെഎസ്ഇബി ഓഫിസ്...


മൊട്ടാമ്പ്രത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന  മാടായി കെഎസ്ഇബി ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത  പരിഹരിക്കണമെന്നാവാശ്യം ശക്തം. കരാർ തൊഴിലാളികൾ ഉൾപ്പെടെ മുപ്പതോളം ജീവനക്കാർ ജോലിചെയ്തു വരുന്ന ഓഫിസ് കെട്ടിടത്തിൽ ആവശ്യത്തിന്  സൗകര്യങ്ങളോ ശുചിമുറികളോ ഇല്ല. സ്ത്രീ ജീവനക്കാർ ഉൾപ്പെടെ ഇവിടെ ജോലിചെയ്യുന്നുണ്ട്.

ശുചിമുറികളുടെ ശോചനീയവസ്ഥയും മറ്റും ജീവനക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. 15 വർഷത്തോളമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. കൺസ്യൂമർ നമ്പർ കൂടുന്നതിനനുസരിച്ച്  ക്രമേണ ജീവനക്കാരുടെ എണ്ണവും വർധിച്ചെങ്കിലും  ഇതനുസരിച്ച്  മെച്ചപ്പെട്ട ഓഫിസ് സൗകര്യങ്ങൾ അധികൃതർ ഇവിടെ ഒരുക്കിയില്ല. മാടായി കെഎസ്ഇബി ഓഫിസ് പരിധിയിൽ 17000 കൺസ്യൂമർ നമ്പർ ഉണ്ട്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog