ആനത്താടി തോടും, വയലും മണ്ണിട്ട് നികത്തുന്നത്തിനെതിരെ......നടപടിയില്ല.........പ്രതിഷേധവുമായി ഡി വൈ എഫ് ഐ യും, കർഷക സംഘവും രംഗത്ത്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഉളിക്കൽ: ഉളിക്കൽ ടൗണിനോട്‌ ചേർന്ന പ്രധാന തണ്ണീർത്തടമായ  ആനത്താടി തോടും, വയലും മണ്ണിട്ട് നികത്തുന്നു. ഉളിക്കൽ മാട്ടറ റോഡിന്റെ  വലതു വശത്തായി  ഒരേക്കറോളം വരുന്ന പ്രധാന തണ്ണീർത്തടമാണ്   രാത്രിയുടെ മറവിൽ ചിലരുടെ ഒത്താശയോട് കൂടി മണ്ണിട്ട് മൂടുന്നത്. അതുപോലെ ഉളിക്കൽ നുച്ചിയാട് റോഡിൽ ബി എസ് എൻ എൽ ഓഫീസിന് സമീപത്തായുള്ള വലിയ കുന്ന് ഇടിക്കുന്നതും തകൃതിയായി നടക്കുന്നു. ഇവിടെ നിന്നുള്ള മണ്ണാണ് ആനത്താടി വയൽ നികത്താൻ ഉപയോഗിക്കുന്നത്. ആനത്താടി തോടും,  വയലും മണ്ണിട്ടു നികത്തുന്നവർക്കെതിരെയും, കുന്നിടിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കണമെന്നും, പ്രധാന ജലസ്രോതസു കൂടിയായ ആനത്താടി തോടും, വയലും സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഡി വൈ എഫ് ഐ ഉളിക്കൽ മേഖല കമ്മിറ്റി, കർഷക സംഘം ഉളിക്കൽ വില്ലേജ് കമ്മിറ്റി യുടെയും നേതൃത്വത്തിൽ വയത്തൂർ വില്ലേജ് ഓഫീസർക്ക് പരാതി നൽകി. എത്രയും പെട്ടന്ന് ബന്ധപ്പെട്ടവർ മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്ന് ഡി വൈ എഫ് ഐ ഉളിക്കൽ മേഖല കമ്മിറ്റിയും,  കർഷക സംഘം ഉളിക്കൽ വില്ലേജ് കമ്മിറ്റിയും അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha