കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് പേരാവൂര്‍ എക്സൈസ് പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് പേരാവൂര്‍ എക്സൈസ് പിടിയില്‍
പേരാവൂര്‍: കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് പേരാവൂര്‍ എക്സൈസ് പിടിയില്‍. വയനാട് കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി കാളമ്പ്രാടന്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് ആണ് 20 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്‌ട്രൈക്കിങ്ങ് ഫോഴ്‌സ് ഡ്യുട്ടിയുടെ ഭാഗമായി രാത്രി കേളകം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം വെച്ച്് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ മുന്‍പും എക്‌സൈസ് കേസെടുത്തിട്ടുണ്ട്. സ്‌ട്രൈക്കിങ്ങ് ഫോഴ്‌സ് ഡ്യുട്ടിയുടെ ഭാഗമായി ഞായറാഴ്ച പകലും രാത്രിയുമായി നടത്തിയ വാഹന പരിശോധനയില്‍ 680 ഗ്രാം നിരോധിത പുകയില ഉത്പ്പന്നങ്ങളും പിടികൂടി അഞ്ചു പേര്‍ക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസ് എടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.പി.സജീവന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി.എം.ജയിംസ്, കെ.എ.ഉണ്ണിക്കൃഷ്ണന്‍, കെ.എ.മജീദ്, എന്‍.സി.വിഷ്ണു, എ.എം.ബിനീഷ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog