സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർസ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ രോ​ഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.


കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്. അധ്യാപകർ ഇക്കാര്യം നിരീക്ഷിക്കണം. കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചിൽ ഒരു കുട്ടിയെന്ന നിർദ്ദേശം പാലിക്കണമെന്നും കർശനമാക്കിയ നിർദ്ദേശം ഉടൻ നൽകുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു.

ഇന്നലെ മലപ്പുറം മാറഞ്ചേരി സ്കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലും കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. പെരുമ്പടപ്പ് വന്നേരി ഹൈസ്കൂളിലും മാറഞ്ചേരി മുക്കാല ഹയർ സെക്കണ്ടറി സ്കൂളിലുമായി നടത്തിയ പരിശോധനയിൽ അധ്യാപകരിലും വിദ്യാർത്ഥികളും അടക്കം 256 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോ​ഗ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ രണ്ട് സ്കൂളിലും കൂടുതൽ പേരിൽ ആൻ്റിജൻ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog