കെ .വസന്തകുമാരി ടീച്ചറെ അനുസ്മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

കെ .വസന്തകുമാരി ടീച്ചറെ അനുസ്മരിച്ചു

ഇരിക്കൂർ: ചേടിച്ചേരി പ്രിയദർശിനി യുവക് സെന്റർ & ദർശന ഗ്രന്ഥാലയത്തിൽ  കെ  വസന്തകുമാരി ടീച്ചറെ അനുസ്മരിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂൾ അധ്യാപിക ,സഹകാരി, ഗ്രന്ഥാലയം പ്രവർത്തക തുടങ്ങി സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ  രംഗത്ത് നിറസാന്നിധ്യമായിരുന്നു. കെ വസന്തകുമാരി ടീച്ചർ. അനുസ്മരണ സദസ്സ്  ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത്  ടീച്ചർ  ഉദ്ഘാടനം ചെയ്തു .

പ്രശസ്ത പ്രഭാഷകൻ  ശ്രീ സുകുമാരൻ പെരിയച്ചൂർ  അനുസ്മരണ ഭാഷണം നടത്തി.  ഇരിക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ  സി.രാജീവൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എൻ കെ സുലൈഖ ടീച്ചർ, ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ     കെ അബ്ദുൽ മജീദ് മാസ്റ്റർ, ലൈബ്രറി കൗൺസിൽ തളിപ്പറമ്പ്  താലൂക്ക് കൗൺസിലർ  കെ വി പത്മനാഭൻ മാസ്റ്റർ എന്നിവർ ടീച്ചറെ അനുസ്മരിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി വി.സി പ്രശാന്തൻ നന്ദിയും പറഞ്ഞു . ടീച്ചറുടെ സ്മരണാർത്ഥം സഹോദരൻ കെ.രാജൻ  ഗ്രന്ഥാലയത്തിന് ഓർമ്മ പുസ്തകങ്ങൾ കൈമാറി. ഗ്രന്ഥാലയം വൈസ്  പ്രസിഡണ്ട് കെ പി സുനിൽകുമാർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog