രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ

മലപ്പുറം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രരിതമാണ്.ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആര്‍ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ മല്‍സരിക്കണം. ചെന്നിത്തലയ്‌ക്കെതിരെ താന്‍ ഒളിമറയുദ്ധം നടത്തിയിട്ടില്ല. സ്പീക്കര്‍ പദവി ദൗര്‍ബല്യമായി കരുതരുത്. നിയമസഭയില്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാന്‍ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു.പൊന്നാനിയില്‍ വന്ന് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തല പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog