ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഉദ്യോഗാർത്ഥികൾ, മലപ്പുറത്ത് ലാത്തിച്ചാർജ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഉദ്യോഗാർത്ഥികൾ, മലപ്പുറത്ത് ലാത്തിച്ചാർജ്


തിരുവനന്തപുരം:പിൻവാതിൽ നിയമന ങ്ങളിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.സെക്രട്ടറിയേറ്റ് മുൻഭാഗത്ത് ആയിരുന്നു പ്രതിഷേധം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഉൾപ്പെടെ പലവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആണ് പ്രതിഷേധ രംഗത്തുള്ളത്. യുവതികളും സമരരംഗത്ത് ഉണ്ട്. പല റാങ്ക് ലിസ്റ്റുകളിൽ നിന്നും പകുതി പോലും നിയമനങ്ങൾ നടത്തിയിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ. ദേഹത്ത് മണ്ണെണ്ണയൊഴിച്ച ഉദ്യോഗാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഉദ്യോഗാർത്ഥികൾ പ്രതിഷേധ രംഗത്തുണ്ട്. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ പുറത്തുവന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടുപ്പിച്ചത്. തങ്ങൾക്ക് അനുകൂലമായ സമീപനം സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണം. പലരും റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു. വളരെ ബുദ്ധിമുട്ടി പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ്. ഇനി ഒരു പരീക്ഷ എഴുതാൻ സാധിക്കില്ല. ലഭിച്ച ജോലി നൽകണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.

അതേ സമയം അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോടും മലപ്പുറത്തും എംഎസ്എഫ് മാർച്ച് നടത്തി. മലപ്പുറത്ത് ലാത്തിച്ചാർജും ഉണ്ടായി.ഒരു എം എസ് എഫു പ്രവർത്തകനും ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കോഴിക്കോട് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog