ആറുവയസ്സുകാരനെ അമ്മ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

ആറുവയസ്സുകാരനെ അമ്മ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്ട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനായി എല്ലാ ഒരുക്കങ്ങളും ഷാഹിദ നടത്തിയതായി പൊലീസ് കണ്ടെത്തൽ. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തി ഭർത്താവ് സുലൈമാൻ വാങ്ങി നൽകിയിരുന്നു. സ്റ്റീൽ കത്തികൊണ്ട് ഒന്നും അരിയാൻ കഴിയുന്നില്ലെന്നും ഇരുമ്പിൻ്റെ കത്തി വേണമെന്നും പറഞ്ഞായിരുന്നു ഷാഹിദ സുലൈമാനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചത്.

തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഉടനീളം താൻ ചെയ്തത് ശരിയാണെന്ന വാദത്തിലാണ് ഷാഹിദ.

കേരളത്തെ നടുക്കിയ ആറുവയസ്സുകാരന്റെ ക്രൂര കൊലപാതക്കില്‍ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog