ഇരിട്ടി പാലം നിർമാണപുരോഗതി വിലയിരുത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 February 2021

ഇരിട്ടി പാലം നിർമാണപുരോഗതി വിലയിരുത്തി


ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നിർമാണ പുരോഗതിയും അനുബന്ധ പ്രവർത്തനങ്ങളും എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വിലയിരുത്തി. പാലം എത്രയുംവേഗം തുറന്നുകൊടുക്കാനുള്ള നടപടികളും ഇതോടൊപ്പം ഇരിട്ടിയിൽ നടത്തേണ്ട മറ്റ്‌ നിർമാണ പ്രവർത്തികളും പൂർത്തിയാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, പായം പഞ്ചായത്ത് പ്രസിഡൻറ് പി.രജനി, പൊതുമരാമത്ത് എൻജിനീയർ ഷാജി, അസി. എൻജിനീയർ സതീശൻ, കരാർ കമ്പനി കൺസൾട്ടന്റ് റസിഡന്റ് എൻജിനീയർ പി.കെ.ജോയി എന്നിവർ സംബന്ധിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog