തട്ടിപ്പു കേസില്‍ നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 February 2021

തട്ടിപ്പു കേസില്‍ നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി : തട്ടിപ്പു കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടിയെ ചോദ്യം ചെയ്തത്.
കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നാണ് പരാതി.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് സണ്ണി ലിയോണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയത്. 12 തവണകളായി 29 ലക്ഷം രൂപയാണ് വാങ്ങിയത്. എന്നാല്‍ പരിപാടികളില്‍ പങ്കെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. പരാതിക്കാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

നെയ്യാറ്റിന്‍കരയിലെ പൂവാറില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് താരത്തെ ചോദ്യം ചെയ്തത്. പണം വാങ്ങിയെന്ന് താരം സമ്മതിച്ചിട്ടുണ്ട്. സംഘാടകരില്‍ നിന്നുണ്ടായ പിഴവ്‌ കാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും താരം വ്യക്തമാക്കിയതായാണ് വിവരം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog