100 ദിന കര്‍മപദ്ധതി : 111 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 February 2021

100 ദിന കര്‍മപദ്ധതി : 111 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കുംതിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. രാവിലെ പത്തിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുക. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തും.


സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം. കിഫ്ബിയുടെ അഞ്ച് കോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെട്ട 22 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി പദ്ധതിയില്‍ 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog