ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി അർഹത നേടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ:സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിയിലേക്ക് ഇരിക്കൂർ പഞ്ചായത്ത്‌ അർഹത നേടി. ഹരിത കേരളം മിഷൻ നിശ്ചയിച്ച പതിനൊന്നു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നൽകുന്ന ശുചിത്വ പദവിക്ക്  ഇരിക്കൂർ പഞ്ചായത്ത്‌   അർഹരായി. സംസ്ഥാന തല പ്രഖ്യാപനത്തിൻ്റെ ഭാഗമായി ഗ്രാമഞ്ചായത്തിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. സി സി യത്ത് ടീച്ചർക്ക് ശുചിത്വമിഷൻ്റെ മൊമെൻ്റോ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംകമ്മറ്റി ചെയർമാൻ ബേബി തോലാനി കൈമാറി.

ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സഹദേവൻ വാരിയമ്പത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി എൻ യു ഇബ്രാഹിം സ്വാഗതം പറഞ്ഞു.  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.പി ഫാത്തിമ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മുഫീദ എൻ കെ കെ, എം പി അഷറഫ്, കെ.ടി അനസ്, എൻ കെ കെ സുലൈഖ,തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.  

നിലവിൽ 10  ഹരിതകർമസേന അംഗങ്ങൾ പ്രവർത്തിക്കുന്ന ഇരിക്കൂർ പഞ്ചായത്തിൽ ഭൂരിഭാഗം വീടുകളിൽ നിന്നും  സ്ഥാപനങ്ങളിൽ നിന്നും  യൂസർഫീ നൽകികൊണ്ട് അജൈവമാലിന്യ സംസ്കരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ താൽകാലികമായി സൂക്ഷിക്കുന്നത്തിനും തരം തിരിക്കുന്നത്തിനുമായി എം. സി. ഫ്. പഞ്ചായത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ നിരത്തുകൾ മാലിന്യരഹിതമാക്കുകയും പൊതു  ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുകയും, പൊതു സ്ഥലങ്ങളിലും ജലാശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നിയമനടപടികളും കൈക്കൊണ്ടു. . കൂടാതെ ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ബദൽ ഉല്പന്നങ്ങൾ (തുണി സഞ്ചി) നിർമ്മാണം, ഹരിത കല്ല്യാണം ( സ്റ്റീൽ പാത്രങ്ങൾ)എന്നീ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
ചിത്രം: ശുചിത്വ പദവി അംഗീകാരം നേടിയ ഇരിക്കൂർ ഗ്രാമപഞ്ചായത്തിനുള്ള മൊമൻ്റോ ബ്ലോക് വികസന കാര്യ ചെയർമാൻ ബേബി തോലാനി പ്രസിഡൻ്റ് ടി സി നസിയത്ത് ടീച്ചർക്ക് കൈമാറുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha