ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് എസ്‌ഡിപിഐക്കാര്‍ പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറുപേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐക്കാരാണ് പിടിയിലായതെന്ന് സൂചന. വയലാര്‍ സ്വദേശിയായ നന്ദു ആര്‍.കൃഷ്‌ണയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. എസ്‍ഡിപിഐ, ആര്‍എസ്‌എസ് സംഘര്‍ഷത്തിനിടെ നന്ദുവിന് വെട്ടേല്‍ക്കുകയായിരുന്നു. മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

ഇന്നലെ രാത്രി എട്ടിനു ശേഷം നാഗംകുളങ്ങര കവലയിലാണ് സംഭവം. സംഘര്‍ഷത്തിനിടെ 22 കാരനായ നന്ദുവിന് വെട്ടേല്‍ക്കുകയായിരുന്നു. നാഗംകുളങ്ങര കവലയില്‍ ഇന്നലെ ഉച്ചയോടെ എസ്‌ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച്‌ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം

അതേസമയം ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വെെകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപിയുടെ ഹര്‍ത്താലിന് ഹെെന്ദവ സംഘടനകളുടെയും പിന്തുണയുണ്ട്. വയലാറില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha