വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



uploads/news/2021/02/465161/cr.jpg
ചേര്‍ത്തല: വയലാറില്‍ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വയലാര്‍ തട്ടാംപറനമ്പ് നന്ദു (22)വാണ് വെട്ടേറ്റു മരിച്ചത്.

ആര്‍.എസ്.എസ്.- എസ്.ഡി.പി.ഐ . സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയില്‍ വച്ചായിരുന്നു സംഭവം. ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്ന്‌പ്പോള്‍ അതിലെ പ്രസംഗപരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനത്തിനിടയില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ നന്ദു വെട്ടേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha