ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു.





ദേശീയ പാതയിൽ കണ്ടോത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പിന്സീറ്റിലിരുന്ന വിദ്യാർത്ഥി മരിച്ചു.ഏഴിമല നറിമടയിലെ കല്ലുവേട്ടാമല ബാബുവിന്റെയും മർഗരറ്റിന്റെയും മകൻ ജോബിനാണ് (17) മരിച്ചത്.രാമന്തളി ഓ.കെ.സ്മാരക ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. 


ഞായറാഴ്ച്ച വൈകീട്ട് നാലോടെ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.ഫുട്‌ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞ് മടങ്ങവെ ആയിരുന്നു ജോബിനും അയൽവാസി ഷിബിനും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടത്. പിറകിൽ നിന്നും തെറിച്ച് വീണ് ഗുരുതരാവസ്ഥയിലായ ജോബിനെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.സഹോദരങ്ങൾ:  കെസിൻ, കെസിയ.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog