രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി.ജെ ജോസഫിന്റെ അപ്പീൽ ഹൈക്കോടതി തള്ളി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി.ജെ ജോസഫിന്റെ അപ്പീൽ ഹൈക്കോടതി തള്ളി


രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ. ഹൈക്കോടതി ഡിവഷൻ ബെഞ്ചിന്റേതാണ് വിധി. പി.ജെ ജോസഫിന്റെ അപ്പീൽ കോടതി തള്ളി. കേരള കോൺഗ്രസിന്റെ നിലപാട് തെളിഞ്ഞു. ഹൈക്കോടതി വിധി കേരള കോൺഗ്രസ് എമ്മിന് കരുത്താകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.

കേരള കോൺഗ്രസ് എമ്മിന് രണ്ടില ചിഹ്നം നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഡിവിഷൻ ബെഞ്ചിൽ പിജെ ജോസഫ് അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച കോടതി പിജെ ജോസഫിന്റെ ആവശ്യങ്ങൾ തള്ളുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് തന്നെയെന്ന് ഉത്തരവിട്ടു.

കഴിഞ്ഞ നവംബർ 20നായിരുന്നു ജോസ് കെ മാണിയ്ക്ക് രണ്ടില ചിഹ്നം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് പിജെ ജോസഫ് അപ്പീലുമായി കോടതിയെ സമീപിച്ചത്.

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog