ലാവലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയില്‍ വാദം തുടങ്ങും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

ലാവലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയില്‍ വാദം തുടങ്ങും
 

ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിന്‍ കേസില്‍ ഒടുവില്‍ വാദം ആരംഭിക്കുന്നു. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. നാളെ വാദത്തിന് തയ്യാറാണെന്ന് മറ്റു കക്ഷികളും അറിയിച്ചു.

നേ​ര​ത്തേ, ലാ​വ​ലി​ന്‍ കേ​സി​ല്‍ 20 ത​വ​ണ വാ​ദം തു​ട​ങ്ങു​ന്ന​ത് മാ​റ്റി​വ​ച്ചി​രു​ന്നു.  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ എ.എസ്.ജി കെ.എം നടരാജും എസ്.വി രാജുവും കേസില്‍ ഹാജരാകുമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. സി.ബി.ഐ അസൗകര്യം അറിയിക്കുന്നില്ലെങ്കില്‍ വാദിക്കാന്‍ തയ്യാറാണെന്ന് കേസില്‍ പ്രതികളായി തുടരുന്ന കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു.

ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറാമത്തെ കേസായാണ് നാളെ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരെ പുതുതായി കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ തെര‍ഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിന്‍ കേസ് വാദത്തിനെടുക്കുന്നത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog