വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി; ചുരത്തിൽ മിനിബസ് ചെയിൻ സർവീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



താമരശ്ശേരി∙ താമരശ്ശേരി ചുരത്തിൽ ഇന്നലെ നവീകരണ പ്രവൃത്തി ആരംഭിച്ചതോടെ വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കെഎസ്ആർടിസി മിനി ബസ്സുകൾ ചെയിൻ സർവീസ് ആരംഭിച്ചു. അടിവാരം മുതൽ ലക്കിടിവരെ 14 മിനി ബസ്സുകളാണ് സർവീസ് നടത്തുന്നത്. അടിവാരം മുതൽ ലക്കിടി വരെയും തിരിച്ചും മിനി ബസ്സിലാണ് യാത്രയെങ്കിലും യാത്രക്കാർ കയറുമ്പോൾ തന്നെ ലക്ഷ്യ സ്ഥലത്തേക്കുള്ളടിക്കറ്റ് എടുത്താണ് യാത്ര.  രാവിലെ 6 മുതൽ വൈകിട്ട് 10 മണിവരെ ചുരത്തിൽ കെഎസ്ആർടിസി സർവീസ് ഉണ്ടാവും.ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ചുരത്തിൽ ചെറിയ വളവുകൾ വീതികൂട്ടന്നു പ്രവർത്തിയാണ് പുരോഗമിക്കുന്നത്.

കുറ്റ്യാടി ചുരത്തിൽ ഗതാഗതക്കുരുക്ക്

കുറ്റ്യാടി∙ താമരശ്ശേരി ചുരം റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് അടച്ചിട്ടതോടെ കുറ്റ്യാടി ചുരം റോഡിൽ ആദ്യദിനം തന്നെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. ചരക്കുലോറി ഓയിൽ ലീക്കായതിനെ തുടർന്ന് മൂന്നാം വളവിൽ കുരുങ്ങിക്കിടന്നതോടെ മറ്റു വാഹനങ്ങൾക്ക് പോകാൻ പറ്റാതെയായി. ഇതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.

വലിയ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും ഇതുവഴിയാണ് പോകുന്നത്.  ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് എത്താത്തതും പ്രതിഷേധത്തിനിടയാകുന്നുണ്ട്. റോഡിന് ഇരുവശവും കാട് വളർന്നതും ദിശാസൂചക ബോർഡുകൾ ഇല്ലാത്തതും ഡ്രൈവർമാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. റോഡ് പലയിടത്തും തകർന്ന് കിടക്കുകയാണ്. കുഴികൾ മൂടാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha