കണിച്ചാർ : അനുദിനം വർധിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണിച്ചാർ ടൗണിൽ വണ്ടി തള്ളി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മൈക്കിൾ ടി മാലത്ത്, ജോജൻ എടത്താഴെ, ജിബിൻ തയ്യിൽ തുടങ്ങിയവർ സംസാരിച്ചു. നന്ദകുമാർ എ.എൻ, ജിജോ ആന്റണി, ഡെന്നി തൈക്കുന്നേൽ, സതീഷ് മണ്ണാർകുളം തുടങ്ങിയവർ നേതൃത്വം നൽകി.
പ്രമോദ്കുമാർ, ഷാജി കുന്നുംപുറത്ത്, ജോർജ് നെടുംമാട്ടുംകര വിൽസൺ കുന്നുംപുറത്ത്, ചാക്കോ തൈക്കുന്നേൽ മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു