വീടുകള്‍ കയറി പുസ്തക വില്‍പ്പന നടത്തുന്ന യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫിസര്‍ പിടിയില്‍. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തക വില്പനക്കായി വീട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകള്‍ കയറി പുസ്തകങ്ങള്‍ വില്പന നടത്തുന്ന പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്. പെണ്‍കുട്ടിയെ വീടിനുള്ളില്‍വച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു