സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി, പുതിയ 400 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





 തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ഈ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് നേരത്ത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഇത് നടപ്പാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ഇവര്‍ അവസാനിപ്പിച്ചു.

സംസ്ഥാന സര്‍വീസില്‍ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകള്‍ സൃഷ്ടിക്കുക.കോഴിക്കോട് ആസ്ഥാനമായി ഒരു പുതിയ പോലീസ് ബറ്റാലിയന്‍ രൂപവത്കരിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.


മുപ്പത്തിയഞ്ചു വര്‍ഷത്തിനു ശേഷമാണ് പൊലീസില്‍ പുതിയ ബറ്റാലിയന്‍ ബറ്റാലിയന്‍ രൂപീകരിക്കുന്നത്. കെപിആര്‍ എന്ന പേരിലായിരിക്കും ബറ്റാലിയന്‍. ഇവിടെ 135 തസ്തികകള്‍ ഉണ്ടാവും. പത്തനംതിട്ട വിമാനത്താവളത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കാനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിക്കാനും തീരുമാനിച്ചു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha