സംസ്ഥാനത്ത് മദ്യവില 100 രൂപ വരെ കുറഞ്ഞേക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 February 2021

സംസ്ഥാനത്ത് മദ്യവില 100 രൂപ വരെ കുറഞ്ഞേക്കുംതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയാന്‍ വഴിയൊരുങ്ങുന്നു. കൊവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. 35 ശതമാനം കോവിഡ് സെസ് ഒഴിവാക്കാന്‍ ബവ്റിജസ് കോര്‍പറേഷന്‍ ധനവകുപ്പിന് ശുപാര്‍ശ നല്‍കി. ചില്ലറ വില്‍പനശാലകളില്‍ വില്‍പന കുറഞ്ഞെന്നും ബാറുകളില്‍ കൂടുതല്‍ മദ്യം വില്‍ക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. അടുത്ത മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേക്കും.

ഓഗസ്റ്റ് വരെയാണ് സെസിന് നിലവില്‍ കാലാവധി. കോവിഡ് സെസ് ഉള്‍പെടെ 247 ശതമാനമാണ് നിലവില്‍ മദ്യത്തിനുളള നികുതി. ശുപാര്‍ശ നടപ്പായാല്‍ മദ്യവിലയില്‍ 30 രൂപമുതല്‍ 100 രൂപവരെ കുറവുണ്ടാകും. മദ്യവില വര്‍ദ്ധന ബാറുകളിലേയും ബെവ്കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകലിലെ വില്‍പ്പനയേയും ബാധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ളനീക്കം. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ മദ്യവില കുറക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog