ട്വന്റി 20 മെമ്പർഷിപ്പ് ക്യാംപെയ്ന്‍; ആദ്യദിനം ഒരുലക്ഷത്തിലധികം പേര്‍ അംഗത്വമെടുത്തതായി സാബു ജേക്കബ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ട്വന്റി 20 പാര്‍ട്ടിയില്‍ അംഗത്വവിതരണം ആരംഭിച്ച ആദ്യ ദിനം ഒരു ലക്ഷത്തിലധികം പേര്‍ അംഗത്വമെടുത്തതായി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അംഗത്വമെടുക്കുന്നതിന് അവസരം.

തദ്ദേശ തെരെഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെത്തുടര്‍ന്നായിരുന്നു നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്വന്റി 20 യുടെ തീരുമാനം. ജനങ്ങളുടെ പിന്തുണ കൂടി പരിശോധിച്ച ശേഷമാകും ഏതെല്ലാം മണ്ഡലങ്ങളിലേയ്ക്ക് മത്സരിയ്ക്കണമെന്ന് തീരുമാനിക്കുക.

ഇതിന്റെ ഭാഗമായാണ് ട്വന്റി 20 പാര്‍ട്ടിയിലേയ്ക്ക് അംഗത്വ വിതരണം ആരംഭിച്ചത്. ഏറണാകുളം ജില്ലയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മെമ്പർഷിപ്പ് നല്‍കുന്നത്. 14 മണ്ഡലങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പേരാണ് ആദ്യ ദിവസം അംഗത്വമെടുത്തത്.

ഓരോ മണ്ഡലങ്ങലില്‍ നിന്നും അംഗത്വമെടുത്തവരുടെ എണ്ണം പരിശോധിക്കും. തുടര്‍ന്ന് മികച്ച സ്ഥാനാര്‍ത്ഥികളെക്കൂടി ലഭിയ്ക്കുകയാണെങ്കില്‍ ട്വന്റി 20 അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. നിലവില്‍ കുന്നത്തുനാട്, പെരുമ്പാവൂർ  എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ട്വന്റി 20യുടെ തീരുമാനം. എറണാകുളം ജില്ലയ്ക്ക് പുറത്ത് മത്സരിയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

യുഡിഎഫുമായോ എല്‍ഡിഎഫുമായോ എന്‍ഡിഎയുമായോ തെരെഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് നേരത്തെ തന്നെ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് ഏറ്റവും വിജയസാധ്യത മണ്ഡലമാണ് കുന്നത്തുനാട്. എന്നാല്‍ പോരാട്ടം കുന്നത്തുനാട് മണ്ഡലത്തില്‍ മാത്രം ആയിരിക്കില്ല എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്വന്റി 20 യുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് ഉറപ്പായതോടെയാണ് ട്വന്റി ട്വന്റിയുമായി സഖ്യമുണ്ടാക്കാന്‍ മുന്നണികള്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു.


എന്നാല്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുമായി യാതൊരുവിധത്തിലുമുള്ള സഖ്യത്തിനുമില്ലെന്നാണ് ട്വന്റി 20 ടെ നിലപാട്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള എതിര്‍പ്പാണ് ട്വന്റി20 ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പ്രധാനപ്പെട്ട കാരണം. ഈ സാഹചര്യത്തില്‍ ഈ മുന്നണികളുമായി എങ്ങനെ സഖ്യം ഉണ്ടാകുമെന്നാണ് ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ സാബു എം ജേക്കബിന്റെ ചോദ്യം.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha