ചന്ദനക്കാംപാറയിൽ കർഷക പ്രതിഷേധ ജ്വാല യജ്ഞം നാളെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 25 January 2021

ചന്ദനക്കാംപാറയിൽ കർഷക പ്രതിഷേധ ജ്വാല യജ്ഞം നാളെ

പയ്യാവൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  കർഷകർ നാളെ  (ചൊവ്വ) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ചന്ദനക്കാംപാറ ചെറുപുഷ്പനഗറിൽ കർഷക പ്രതിഷേധ യജ്ഞം നടത്തും. ചന്ദനക്കാംപാറ പള്ളി വികാരി ഫ.ഷിൻ്റോ ആലപ്പാട്ട്  കർഷക പ്രതിഷേധ ജ്വാല തെളിച്ച് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ഡൽഹിയിലെ കർഷകസമരത്തിനിടെ മരണമടഞ്ഞ 152 കർഷകരെ അനുസ്മരിച്ച് 152 തിരികൾ തെളിച്ച് ആദരാഞ്ജലികൾ അർപ്പിക്കും. രാഷ്ട്രീയ കിസാൻ മഹാ സംഘ് ജില്ല പ്രസിഡന്റ് സുരേഷ് ഓടാപ്പന്തിയിൽ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കിഴക്കേതലക്കൽ, ജോസ് തുരുത്തിയിൽ, കുര്യൻ കുരീക്കാട്ടിൽ, ജേക്കബ്‌ അബ്രാഹം,വി എം  തങ്കച്ചൻ,ജോൺസൺ അബ്രാഹം , ബീന മുളക്കൽ,ടോമി ഇടപറമ്പിൽ, ബേബി കോലക്കുന്നേൽ,ആൽബിൻ മനോജ് എന്നിവർ പ്രസംഗിക്കും.വൈകിട്ട്  6ന്  രാഷ്ട്രീയ കിസാൻ മഹാ സംഘ് കണ്ണുർ ജില്ല പ്രസിഡൻ്റ് സുരേഷ് ഓടാപ്പന്തിയിൽ പ്രതിഷേധ  ജ്വാല അണച്ച് സമാപനം കുറിക്കും 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog