ഇരിക്കൂർ: ഇരിക്കൂറിൻ്റെ വിഷരഹിത പച്ചക്കറി വിപണനം ഇനി ആഴ്ച ചന്തയിലൂടെ... .... - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 25 January 2021

ഇരിക്കൂർ: ഇരിക്കൂറിൻ്റെ വിഷരഹിത പച്ചക്കറി വിപണനം ഇനി ആഴ്ച ചന്തയിലൂടെ... ....

ഇരിക്കൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടപ്പിലാക്കിയ വിഷ രഹിത പച്ചക്കറി വിപണിക്ക് ഇരിക്കൂറിൻ്റെ ജനത വലിയ സ്വീകാര്യതയാണ് നൽകിയിട്ടുള്ളത്. സർക്കാർ തലത്തിൽ  സാമ്പത്തിക സഹായ മോ മറ്റ് ആനുകൂല്യമോ ഒന്നുമില്ലാതെ കർഷകരുടെ വിഷ രഹിത ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ആരംഭിച്ച പ്രസ്തുത ചന്ത കോവിഡ് മഹാമാരി നാടാകെ പടർന്നു പിടിച്ചപ്പോൾ സഞ്ചരിക്കുന്ന വിഷ രഹിത വിപണിയായി മാറി.കൃഷി വകുപ്പ് ആഴ്ചചന്തയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നൽകുന്ന സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തി പച്ചക്കറി വിപണിക്ക്  പെരുവളത്തു പിമ്പിൽ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ആഴ്ച ചന്തയുടെ ഉദ്ഘാടനം പെരുവളത്ത് പറമ്പിൽ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ടി.സി നസിയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ.കെ.വിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഇരിക്കൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ.കുര്യൻ എബ്രഹാം, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ.സി.വി.ജിദേഷ്, വാർഡ് മെമ്പർമാരായ, സി.രജീവൻ, കെ.കവിത, എം.വി.മിഥുൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ.എം.ഗംഗാധരൻ, പി.ദാമോദരൻ, കെ.പി.മുസ്തഫ, വി.കെ.ഹരിദാസൻ തുടങ്ങിയവർ സംബന്ധിച്ചു.പരിപാടിയിൽ കൃഷി ഓഫീസർ ടി.വി.ശ്രീകുമാർ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് എം. അനിൽകുമാർ നന്ദിയും പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog